വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

വയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളമുണ്ട മാണിക്കോത്ത് അഹമ്മദിെൻറ മകൻ അബ്ദുൽ അസീസ് (58) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയും,  നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജിദ്ദയിൽ നഴ്‌സായ നജ്‌ലയാണ് ഭാര്യ. മക്കൾ: സാജിദ് (യു.കെ), സാബിർ. ഇളയ മകൻ സാബിർ ഒരു മാസം മുമ്പാണ് സന്ദർശന വിസയിൽ പിതാവിനടുത്ത് ദമ്മാമിലെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ (വെള്ളിയാഴ്ച) ജുമാ നമസ്കാരത്തിന് പിന്നാലെ ദമ്മാം 91 മഖ്ബറയിൽ മൃതദേഹം ഖബറടക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് സംസ്കരണത്തിനുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.

Related Articles

Back to top button