`മറ്റേ മോനേ’ പ്രയോ​ഗം: പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അർത്ഥത്തിൽ; സുരേഷ് ഗോപിയുടെ വാക്കുകൾ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടത്..

`മറ്റേ മോനേ’ പ്രയോ​ഗത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപിയെ അനുകൂലിച്ച് ശോഭ സുരേന്ദ്രൻ. സുരേഷ് ഗോപി പറഞ്ഞത് ‘പൊന്നു മോനെ’ എന്ന അർത്ഥത്തിൽ ആണെന്നും അദ്ദേഹത്തിൻ്റെ വാക്കുകൾ അല്ല പ്രവൃത്തിയാണ് ശ്രദ്ധിക്കേണ്ടതെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് പാവപ്പെട്ട ആളുകളെ സഹായിക്കുന്ന ആളാണ് സുരേഷ് ​ഗോപിയെന്നും അവർ പറഞ്ഞു.

അതേസമയം, പിപി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന പ്രചാരണത്തിലും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. സിപിഎമ്മിന് വേണ്ടാത്തത് കൊണ്ടാണ് പി പി ദിവ്യ ബിജെപിലേക്ക് പോകുന്നു എന്ന പ്രചാരണം നടക്കുന്നത്. നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്ത് കൊന്ന ആളാണ് അവർ. ധനരാജ് രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത് വന്നതോടെ സ്വത്വബോധം ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി. അതിന്റെ പൊട്ടിത്തെറി കണ്ണൂരിൽ നിന്ന് തുടങ്ങുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button