ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു.. വീടുകളുടെ ഗേറ്റുകൾ…

തൃശൂർ തൃപ്രയാറിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. താന്നിയം രാജവീഥി റോഡിൽ വച്ചാണ് സംഭവം. ദേവീ നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ലോറിയിൽ നിന്ന് ഇറങ്ങിയ ഉടനെ ആന വിരണ്ടു ഓടുകയായിരുന്നു. ആന വീടുകളുടെ ഗേറ്റുകൾ തകർക്കുകയും നിരവധി തെങ്ങുകൾ മറിച്ചിടുകയും ചെയ്തു. ആർക്കും ആളപായമുണ്ടായിട്ടില്ല. ആന അക്രമം നടത്തുന്ന സമയം എല്ലാവരും വീടിനുള്ളിൽ തന്നെ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഉത്സവത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. അതിനിടെ, പാലക്കാട് വാളയാർ വട്ടപ്പാറയിൽ കാട്ടാന ട്രെയിൽ തട്ടി ചരിഞ്ഞു. ആനക്കൂട്ടം ട്രാക്ക് കടക്കുമ്പോൾ ട്രെയിൻ തട്ടിയാണ് അപകടം. ആനക്കുട്ടിയാണ് ചരിഞ്ഞത്. കാട്ടാനക്കൂട്ടം റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ നാലരയോടെയാണ് ആനക്കുട്ടിയെ ട്രെയിന്‍ ഇടിച്ചത്.



