വീണ്ടും കുതിച്ച് കയറി സ്വർണവില; ഇന്ന് ഒറ്റയടിക്ക് കൂടിയത്…

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർദ്ധിച്ചു. 22 കാരറ്റ് സ്വർണം പവന് 4840 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 1,17,720 രൂപയാണ്. തുടർച്ചയായ ഇടിവുകൾക്കൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സ്വർണവില തിരിച്ചു കയറാൻ തുടങ്ങിയത്. നാല് ദിവസത്തിനിടെ പവന് 20,040 രൂപയുടെ കുറവ് വരെ ഉണ്ടായിരുന്നു.

അന്താരാഷ്ട്ര സംഘർഷങ്ങൾ വർദ്ധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവും ഇന്ത്യയിൽ സ്വർണവില ഉയരാൻ കാരണമായി. ലോക വിപണി, രൂപയുടെ മൂല്യം, നികുതികൾ, ആവശ്യകത, ആഗോള അനിശ്ചിതത്വം എന്നീ ഘടകങ്ങളുടെ കൂട്ടായ ഫലമാണ് കേരളത്തിൽ സ്വർണവില ഉയരാൻ കാരണം.

നിക്ഷേപകർ ഈ ഘട്ടത്തിൽ സ്വർണം വിറ്റ് പരമാവധി ലാഭമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് സ്വർണവില താഴേക്ക് പോയത്. പിന്നീട് വില താഴ്ന്നതോടെ നിക്ഷേപകർ വീണ്ടും സ്വർണം വാങ്ങി. ഇതോടെ സ്വർണവില ഉയരുകയും ഒരു വിഭാഗം വീണ്ടും സ്വർണം വിൽക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണവിലയിൽ ഈ ചാഞ്ചാട്ടം ദൃശ്യമായിരുന്നു.

ഇന്നത്തെ നിരക്കുകൾ:
ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില -14,715 രൂപ.
ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില -12090 രൂപ
ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില -9415 രൂപ
ഒരു ​ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില -6070 രൂപ

വെള്ളി ഗ്രാമിന് 320 രൂപയും പത്ത് ഗ്രാമിന് 3200 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളുമാണ് കേരളത്തിലെ വെള്ളിവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

Related Articles

Back to top button