പാലക്കാട് ദേശീയപാതയിലെ വാഹനാപകടത്തിൽ  ഒരാൾ മരിച്ചു…

പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടം ഒരാൾ മരിച്ചു. നാട്ടുകൽ 55ാം മൈലിൽ താമസിക്കുന്ന ചിറ്റടി റഫീക്ക് (51) ആണ് മരിച്ചത്. ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടമ്പലം ആശുപത്രിയിൽ നിന്നും തിരിച്ച്  വീട്ടിലേക്ക് വരുംവഴി ഇന്നലെ രാത്രി എട്ടരയോടെയാണ്  അപകടമുണ്ടായത്. കൊടക്കാട് പള്ളിയിലെ ജീവനക്കാരനാണ് മരിച്ച റഫീക്ക്. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദ( 48) പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചായിരുന്നു മരണം.

Related Articles

Back to top button