കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് ബിഎംഎസ്

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026 നെതിരെ അതിരൂക്ഷ വിമർശനവുമായി ബി എം എസ്. തൊഴിലാളികളെ നിരാശപ്പെടുത്തിയ ബജറ്റാണിതെന്നും, തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്നും ബി എം എസ് പ്രസ്താവനയിലൂടെ തുറന്നടിച്ചു. പ്രഖ്യാപിച്ച പല പദ്ധതികളും തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ടാകാം, പക്ഷേ മതിയായ വേതനവും സുരക്ഷിതത്വവുമില്ലാതെ ജോലി സമഗ്ര വികസനം കൊണ്ടുവരില്ല. പ്രധാന തൊഴിൽ വിഷയങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നും ബി എം എസ് വ്യക്തമാക്കി. അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണ്. സ്ത്രീ തൊഴിലാളികളോടുള്ള ഗുരുതരമായ അവഗണനയാണ് ഇത്. 50 വർഷമായി തുടരുന്ന ക്ഷേമ പദ്ധതിയെ ക്ഷേമപദ്ധതിയെന്ന് വിളിക്കാനാകില്ലെന്നും ബി എം എസ് കുറ്റപ്പെടുത്തി



