ദേശീയപാതയ്ക്ക് സമീപമുള്ള പറമ്പിൽ തീപ്പിടിത്തം

ദേശീയപാത 66-ൽ ചക്കരപറമ്പ് സർവീസ് റോഡിന് സമീപമുള്ള പറമ്പിൽ തീപ്പിടിത്തം. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പറമ്പിലെ മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും പിടിച്ച തീ നിമിഷങ്ങൾക്കകം ആളിക്കത്തുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന ബസിനും ട്രാവലറിനും തൊട്ടടുത്തെത്തിയ തീ, തൃക്കാക്കര, ഗാന്ധിനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനകൾ കൃത്യസമയത്ത് എത്തിയതിനാലാണ് പടരാതിരുന്നത്.വാഹന ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് ഇരു വാഹനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Related Articles

Back to top button