നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ…തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് K C വേണുഗോപാൽ…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എത്തേണ്ടവരിലേക്ക് അന്വേഷണം എത്തണം. ചർച്ച ചെയ്ത ഒരുപാട് പേരുകൾ വന്നിട്ടില്ല. അറസ്റ്റിന്‍റെ വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.




