മോഷ്ടിച്ചതെല്ലാം കൊണ്ട് വന്ന് തിരികെവെച്ചു… എന്നാൽ മോഷ്ടാക്കളെ പൊലീസ് പിടികൂടി…



കൊല്ലം: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ സ്കൂളിൽ മോഷണം നടത്തിയവരെ വലയിലാക്കി പൊലീസ്. ചെറുകര ആർജിഎം എൽപി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ സ്ഥാപിച്ചിരുന്ന സ്പീക്കറുകൾ, മിക്സർ തുടങ്ങിയവ മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. പ്രദേശവാസികളായ ചെറുകര അനന്തു ഭവനിൽ അനന്തു രാജ് (29), പൊൻപാതിര മുകളിൽ ബിനു (36 ) എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 28നായിരുന്നു മോഷണം. സ്കൂൾ അധികൃതരുടെ പരാതിയിൽ കുളത്തൂപ്പുഴ പോലീസ് കേസെടുത്ത്

Related Articles

Back to top button