കെട്ടിടത്തിന്റെ ചുമർ വാട്ടർഗൺ ഉപയോഗിച്ച് കഴുകുന്നതിനിടെ 110 കെവി വൈദ്യുത കമ്പിയിൽ തട്ടി..ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിയ്ക്ക്..

പെയിന്റിങ് ജോലികൾക്കിടെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടത്താണ് ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് ഷോക്കേറ്റത്. അസം സ്വദേശി 21 കാരനായ കാജോൾ ഹുസൈനാണ് മരിച്ചത്. ടെക്നോപാർക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം.
പെയിന്റടിക്കാനായി കെട്ടിടത്തിന്റെ ചുമർ വാട്ടർഗൺ ഉപയോഗിച്ച് കഴുകുന്നതിനിടെ 110 കെവി വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ഹുസൈനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്കയയ്ക്കും.




