മോഹൻലാലിന്റെ മാതാവിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ…എന്റെ സഹോദരന് ഒപ്പമുണ്ടാകും..

മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ കമൽഹാസൻ. സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ആണ് താരം ദുഃഖം രേഖപ്പെടുത്തിയത്. നിങ്ങൾക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാൻ സാധിക്കൂ.എന്റെ പ്രിയ സഹോദര. സുഹൃത്തുക്കൾ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും. ഇതുപോലൊരു നഷ്ടത്തിന് പകരമാകാൻ ഒരു ആശ്വാസവാക്കിനും സാധിക്കില്ലെന്നും കമൽഹാസൻ കുറിച്ചു. നിരവധി താരങ്ങൾ മോഹൻലാലിന്റെ എളമക്കരയിലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.

Related Articles

Back to top button