സ്വപ്ന സിനിമയായ ‘രണ്ടാമൂഴം’ അടുത്ത വർഷം എന്തായാലും പ്രതീക്ഷിക്കാം; പ്രതികരണവുമായി എം ടി യുടെ മകൾ അശ്വതി

എം.ടി വാസുദേവൻ നായരുടെ സ്വപ്ന സിനിമയായ ‘രണ്ടാമൂഴം’ ഒരു ഗ്ലോബൽ സിനിമയായി വരുമെന്നും, ചിത്രം അടുത്ത വർഷം പ്രതീക്ഷിക്കാമെന്നും എംടിയുടെ മകൾ അശ്വതി. കഴിഞ്ഞ രണ്ട് വർഷമായി താൻ അതിന്റെ പിന്നാലെയാണെന്നും, വലിയ പ്രൊഡക്ഷൻ ഹൗസും, വളരെ കേപ്പബിൾ ആയി ആ സിനിമ ചെയ്യാൻ കഴിയുന്ന ഒരു ടീം ആണ് ചത്രത്തിന്റെ പിന്നിലെന്നും അശ്വതി മാധ്യങ്ങളോട് പ്രതികരിച്ചു.
“കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അതിന്റെ പിന്നാലെ തന്നെയാണ്. ഒരു വലിയ ടീം ആണ്. ടീം ബിൽഡിങ് ഒക്കെ ഏകദേശം ആയികഴിഞ്ഞു. വലിയ പ്രൊഡക്ഷൻ ഹൗസും,വളരെ കേപ്പബിൾ ആയിട്ട് ആ സിനിമ ചെയ്യാൻ കഴിയുന്ന ഒരു ടീം തന്നെയാണ്. അതുകൊണ്ട് തന്നെ അതിനെ ഒരു ഗ്ലോബൽ ഫിലിം ആയി തന്നെ ലോഞ്ച് ചെയ്യണം എന്നാണ് ആഗ്രഹം. അതുകൊണ്ടാണ് കുറച്ച് വൈകുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒക്കെ ആയിട്ട് അത് ഔദ്യോഗികമായി ലോഞ്ച് ചെയ്യണം എന്നുള്ളതാണ് നമ്മുടെ ആഗ്രഹം. 2026 ൽ എന്തായാലും പ്രതീക്ഷിക്കാം.” അശ്വതി പറഞ്ഞു.




