‘എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ട്, ആക്രമണം നടത്തിയവർക്ക് വട്ടാണ്’..

ക്രിസ്മസ് ആഘോഷങ്ങൾക്കതിരെ നടന്ന അതിക്രമ സംഭവങ്ങൾ ബിജെപിയുടെ തലയിൽ വെക്കാൻ കോൺഗ്രസും സിപിഎമ്മും നോക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ. എല്ലാവർക്കും ആഘോഷിക്കാൻ അവകാശം ഉണ്ടെന്നും അതിക്രമം നടത്തിയവർക്കെതിരെ നടപടി വേണം, 1.40 ബില്യൺ ജനങ്ങളിൽ വട്ടുള്ള ചിലർ ഉണ്ടാകും. അക്രമണം നടത്തിയവർക്ക് വട്ടാണ് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജ്യത്ത് പലയിടങ്ങളിലായി അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുപിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ദേവാലയത്തിനു മുന്നില്‍ ഒരു വിഭാഗം എത്തി ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഷോപ്പിംഗ് മോളിലെ ക്രിസ്മസ് അലങ്കാരം ഒരു സംഘം അടിച്ചു തകർക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഈ അതിക്രമ കാഴ്ചകൾ തിരിച്ചടിയാകുന്നതിനിടെയാണ് നരേന്ദ്ര മോദി ചർച്ച് ഓഫ് റിഡംപ്ഷനിലെ ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയത്. കൂടെ രാജീവ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. അക്രമത്തെ പ്രധാനമന്ത്രി നേരിട്ട് അപലപിക്കുകയും തടയുകയും ചെയ്യണമെന്ന് കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ്  ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു

Related Articles

Back to top button