കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളിൽ പാർട്ടികൾ തമ്മിൽ സംഘർഷം…ഇടുക്കിയിൽ യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി സണ്ണി ചെറിയാന് വേണ്ടി വോട്ട് തേടിയ പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ത്ഥി റിന്റോ സെബാസ്റ്റിയനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു കയ്യാംകളി. സംഭവത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി.



