ഹിന്ദുക്കൾ ഇല്ലാതെ ലോകത്തിന് അതിജീവിക്കാനാകില്ല, ഭാരതം അനശ്വര നാ​ഗരികത

ഹിന്ദുക്കളിലാതെ ലോകത്തിന് നിലനിൽക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സന്ദർശന വേളയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യവന (ഗ്രീസ്), മിസ്ർ (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ഹിന്ദു സമൂഹം അനശ്വരമാണെന്നും അദ്ദേഹം വ്യക്തമാക്കി.  ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാത്തരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ​ഗ്രീക്ക്, ഈജിപ്ത്, റോമ തുടങ്ങിയ എല്ലാ നാഗരികതകളും ഭൂമുഖത്തുനിന്ന് നശിച്ചു. നമ്മുടെ നാഗരികത ഇപ്പോഴും ഇവിടെയുണ്ടെന്നും ഭഗവത് പറഞ്ഞു

Back to top button