7500 പേർ മാത്രം, അഭയാർഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്..

യുഎസിലേക്കുള്ള അഭയാർത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2026 സാമ്പത്തിക വർഷത്തിൽ 7500 പേരാക്കിയാണ് അഭയാർഥി പ്രവേശന പരിധി നിശ്ചയിച്ചിരിക്കുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പരിധിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെ വിവിധ ഇടങ്ങളിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് നിരവധി പേർ പലായനം ചെയ്യുകയാണ്. അതിനാൽ രാജ്യം അതിന്റെ അഭയാർഥി സംവിധാനം വെട്ടിച്ചുരുക്കുന്നു എന്നാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്. സെപ്തംബർ ഒന്ന് തീയതിയിലാണ് ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Back to top button