വൃക്കരോഗിയെ ആശുപത്രിയിൽവെച്ച് ഭർത്താവ് കഴുത്തറുത്തുകൊന്നു….ഭർത്താവ് ജീവനൊടുക്കാൻ ശ്രമം….

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ പട്ടം എസ്‌യുടി ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടിയ ഭാസുരേന്ദ്രന്റെ നില ഗുരുതരമാണ്. ഒക്ടോബര്‍ ഒന്നിനാണ് ജയന്തി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. കെട്ടിടത്തില്‍ നിന്നും ചാടി ഭാസുരേന്ദ്രന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം ജയന്തിയെ അറിയിക്കാന്‍ മുറിയിലെത്തിയപ്പോള്‍ ആശുപത്രി ജീവനക്കാര്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Back to top button