കരുനാഗപ്പളളി വിഭാഗീയത അവസാനിപ്പിക്കാൻ CPIM…എം വി ഗോവിന്ദൻ നേരിട്ടെത്തും…
കരുനാഗപ്പളളി വിഭാഗീയത അവസാനിപ്പിക്കാൻ സിപിഐഎം. പ്രശ്ന പരിഹാരത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ടെത്തും. പത്ത് മാസം മുൻപാണ് കരുനാഗപ്പള്ളിയിലെ എല്ലാ പാർട്ടി കമ്മിറ്റികളും വിഭാഗീയതയെ തുടർന്ന് പിരിച്ചു വിട്ടത്. നിരവധി തവണ പ്രശ്ന പരിഹാരത്തിന് നേതൃത്വം ശ്രമിച്ചെങ്കിലും വിഫിലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി കമ്മറ്റികൾ പുനസംഘടിപ്പിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് നടപടി.
ഏരിയ കമ്മിറ്റിക്കു കീഴിലെ പത്ത് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ഘടകങ്ങളൊന്നുമില്ലാത്ത പ്രദേശമാണ് നിലവിൽ കരുനാഗപ്പളളി. പുതിയ കമ്മിറ്റി രൂപവത്കരിക്കാനാകാത്തതിൽ അണികൾക്കിടയിൽ അമർഷം ശക്തമാണ്.




