ഞാൻ തെറ്റുകാരൻ അല്ല….മാധ്യമങ്ങൾ മടങ്ങിപ്പോയില്ലെങ്കിൽ പൊലീസിനെ വിളിക്കും…ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുരുക്ക് മുറുകുന്നതിനിടെ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. സത്യം പുറത്തു വരേണ്ടത് തന്റെ ആവശ്യമെന്നും പറയാൻ ഉള്ളതെല്ലാം കോടതിയിൽ പറയുമെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം. തിരുവനന്തപുരം കാരേറ്റിലെ വീട്ടിൽ വെച്ചായിരുന്നു പ്രതികരണം.

ഞാൻ തെറ്റുകാരനല്ല. കോടതി തന്നെ ശിക്ഷിച്ചിട്ടുമില്ല, തനിക്കും കുടുംബത്തിനും സ്വകാര്യത നൽകണം . വിജിലൻസ് ഹാജരാകാൻ പറഞ്ഞാൽ താൻ ഹാജരാകും. മാധ്യമങ്ങൾ മടങ്ങിപ്പോയില്ലെങ്കിൽ പൊലീസിനെ വിളിക്കും എന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. എന്നാൽ വിജിലൻസ് ചോദ്യംചെയ്യാൻ നോട്ടീസ് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പോറ്റി മറുപടി നൽകിയില്ല.

Related Articles

Back to top button