അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.. ഓച്ചിറ സ്വദേശിയായ…
അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓച്ചിറ മേമ്മന സ്വദേശിയായ കാർത്തിക്കാണ് (14) മുങ്ങിമരിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം. 6 സുഹൃത്തുകളുമായി കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. എന്നാൽ ശക്തമായ തിരമാലയിൽ പെടുകയായിരു ന്നു.
സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർത്തിക്ക് കൃഷ്ണപുരം ടെക്‌നിക്കൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



