രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിക്കും എന്ന് പറഞ്ഞത് നിസാര സംഭവമാണോ….മുഖ്യമന്ത്രി മറുപടി പറയണം…വി ഡി സതീശൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വക്താവ് നടത്തിയ കൊലവിളി പരാമര്‍ശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുമെന്ന് പറഞ്ഞത് നിസാര സംഭവമാണോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഭയന്ന് കഴിയുകയാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ ആരോപിച്ചു. കൊലവിളി പരാമര്‍ശത്തിൽ ഇന്നലെയാണ് പേരിന് എഫ്ഐആർ ഇട്ടതെന്നും സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു.

Related Articles

Back to top button