ഇന്നോവ കാർ മരത്തിലിടിച്ച് അപകടം, ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു..
മലപ്പുറത്ത് ഇന്നോവ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൂരാട് ചെല്ലക്കുടി സ്വദേശി കുഞ്ഞിമുഹമ്മദാണ് (66) മരിച്ചത്. ഇന്നലെ പുലർച്ചെയാണ് വണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമുന അപകടസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കുടുബാംഗങ്ങളായ 5 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്