ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ്: 65-ാം പ്രതിക്കെതിരായ കുറ്റപത്രം കോടതിയിൽ സമ‍ർപ്പിച്ചു

ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസൻ വധക്കേസിലെ അറുപത്തിയഞ്ചാം പ്രതി ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രം ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ കോടതിയിൽ സമ‍ർപ്പിച്ചു. മൂന്നുവർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ഏപ്രിലിലാണ് പിടികൂടിയത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻറെ സജീവ പ്രവർത്തകനാണ്. തീവ്രവാദ ആക്രമണങ്ങൾക്കായി ഇയാൾ പരിശീലനം നേടിയിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്. മലപ്പുറം, മഞ്ചേരി അടക്കമുളള സ്ഥലങ്ങളിൽവെച്ചായിരുന്നു ആയുധ പരിശീലനം. 2047ൽ രാജ്യത്ത് ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന അജണ്ടയുടെ ഭാഗമായിട്ടാണ് പ്രതികൾ പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button