ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ ഒരു കാർകൂടി പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഒരു കാർ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാർ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. കാർ നിയമ വിരുദ്ധമായി വിദേശത്ത് നിന്നും എത്തിച്ചതാണ് എന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ആർമിയുടെ പേരിൽ പേരിലാണ് വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷൻ. പിന്നീട് കർണാടകയിലേക്ക് രജിസ്‌ട്രേഷൻ മാറ്റി. ഇതിന് ശേഷമാണ് ദുൽഖറിന്റെ കൈവശം എത്തിയത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം കടത്തിയത്.

ഓപ്പറേഷൻ നുംഖോറിന് ശേഷം ദുൽഖറിന്റെ പക്കൽ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് അന്വേഷിച്ചത്. ഇതിലൊന്നാണ് ഇപ്പോൾ കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

ഓപ്പറേഷൻ നുംഖോറിൽ നിന്നും ദുൽഖർ സൽമാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ രണ്ടു ലാൻഡ് റോവറുകൾ ഉൾപ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോർട്ട്.

അതിനിടെ, ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങൾ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നൽകാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിൽ ദുൽഖർ സൽമാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദുൽഖർ സൽമാനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കാനിരിക്കെയാണ് നടൻ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

Related Articles

Back to top button