അടയ്ക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് വീണത് ഒന്നര വയസ്സുകാരന്റെ തലയിൽ.. ആലപ്പുഴയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് ദാരുണാന്ത്യം
ആലപ്പുഴ: അടയ്ക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് തലയിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. ആലപ്പുഴ പഴവീട്ടിലാണ് ഒന്നര വയസുകാരൻ മരിച്ചത്. വൈക്കം ടിവിപുരം സ്വദേശി അഖിൽ – അശ്വതി ദമ്പതികളുടെ മകൻ ഋദവ് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഗെയ്റ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
ഋദവിന്റെ അമ്മ അശ്വതിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവമുണ്ടായത്. അമ്മൂമ്മ ഗെയിറ്റ് അടയ്ക്കുന്നതിനിടെ മറിഞ്ഞ് വീഴുകയായിരുന്നു.