മംഗലാപുരം – കോയമ്പത്തൂർ എക്സ്പ്രസ്.. മേൽപ്പാലത്തിലെത്തിയപ്പോൾ ട്രെയിനിൽ നിന്ന് താഴേയ്ക്ക് 19കാരി..
ഓടുന്ന ട്രെയിനിൽ നിന്ന് വീണ് പത്തൊൻപതുകാരിയായ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയിൽവേ മേൽപാലത്തിന് സമീപം 100 മീറ്റർ മാറിയാണ് അപകടം നടന്നത്. റിഹ എന്ന പെൺകുട്ടിക്കാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മംഗലാപുരം- കോയമ്പത്തൂർ എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ മറ്റ് യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. പരിക്കേറ്റ പെൺകുട്ടിയെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ട്രെയിൻ 21 മിനിറ്റോളം സ്ഥലത്ത് നിർത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്.



