റബ്ബർ മരത്തിലും ആറ്റിലുമായി കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി…

തിരുവനന്തപുരം പാലോട് കുരങ്ങന്മാരെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി.13 കുരങ്ങന്മാരെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പാലോട് – മങ്കയം പമ്പ് ഹൗസിന് സമീപത്തെ റബ്ബർ മരത്തിലും ആറ്റിലുമാണ് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടത്തിയത്. ആറ്റില്‍ എത്തിയ സ്ത്രീകളാണ് കുരങ്ങന്മാര്‍ കൂട്ടത്തോടെ ചത്തത് കണ്ടത്. പിആര്‍ടി സംഘം എത്തി ചത്ത കുരങ്ങുകളുടെ ജഡം പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. വായില്‍ നിന്ന് നുരയും പതയും വന്ന് അവശ നിലയിലും കുരങ്ങന്മാരെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ എന്താണ് കാരണം എന്ന് കണ്ടെത്തിയിട്ടില്ല

Related Articles

Back to top button