മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവേ യുവതിയുടെ 3 പവന്‍റെ മാല ചെക്ക് ഡാമിൽ വീണു.. പിന്നാലെ… 

പാലക്കാട് മലമ്പുഴ റോപ്പ് വേയിൽ സഞ്ചരിക്കവെ യുവതിയുടെ 3 പവൻ സ്വർണാഭരണം ചെക്ക് ഡാമിലേക്ക് വീണു. കോയമ്പത്തൂർ സ്വദേശികളും നവദമ്പതിമാരുമായ ദിലീപ്, തൃഷ എന്നിവർ അവധി ആഘോഷിക്കാൻ മലമ്പുഴയിൽ എത്തിയപ്പോഴാണ് സംഭവം. ആശങ്കപ്പെട്ട കുടുംബത്തിന് ആശ്വാസമായി നീന്തൽ പരിശീലകനും ടീം വെൽഫയർ ജില്ലാ വൈസ് ക്യാപ്റ്റനുമായ മുസ്തഫ മലമ്പുഴ. പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം മുസ്തഫ മലമ്പുഴ സാഹസികമായി ചെക്ക്ഡാമിനടയിൽ പോയി മാല മുങ്ങിയെടുത്ത് ഉടമകൾക്ക് നൽകി.

ആഴ്ചകൾക്ക് മുമ്പാണ് ദിലീപും തൃഷയും വിവാഹിതരാകുന്നത്. ദിലീപ് വിവാഹ സമ്മാനമായി നൽകിയ മാലയാണ് റോപ് വേയിൽ സഞ്ചരിക്കവേ അബദ്ധത്തിൽ ചെക്ക് ഡാമിൽ വീണത്. ഉടനെ തന്നെ ഇവർ ടൂറിസം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് മത്സ്യത്തൊഴിലാളിയും, നീന്തൽ പരിശീലകനുമായ മുസ്ഥ മലമ്പുഴയെ വിളിച്ച് വരുത്തി. വൈകിട്ടായതിനാൽ തെരച്ചിൽ പ്രയാസമാണെന്ന് മുസ്തഫ അറിയിച്ചു. പിന്നീട് പിറ്റേദിവസമാണ് മാല കണ്ടെത്താനായി മുസ്തഫ ഡാമിലിറങ്ങിയത്. മൂന്ന് മണിക്കൂറുകളോളം നീണ്ട അതിസാഹസികമായ തെരച്ചിലിനൊടുവിൽ മുസ്തഫ മാലയുമായി പൊങ്ങി. എല്ലാവരും വലിയ കയ്യടികളോടെയാണ് മുസ്തഫയെ വരവേറ്റത്.

Related Articles

Back to top button