മൊബൈൽ ഷോപ്പിൽ തീ പിടുത്തം….ഐ ഫോണുകൾ ഉൾപ്പെടെ കത്തിനശിച്ചു…

കോഴിക്കോട് കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രഥമിക നിഗമനം. മൊബൈൽ ഷോപ്പിന് സമീപം ഇന്ന് പുലർച്ചെ ടോറസ് ലോറി ഇടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ 11 കെവി ലൈൻ പോസ്റ്റ് തകർന്നിരുന്നു. അതിന് പിന്നാലെയാണ് മൊബൈൽ ഷോപ്പിൽ തീ പിടുത്തം ഉണ്ടായത്.

Related Articles

Back to top button