17കാരനുമായി വിവാഹിതയായ 30 കാരിയുടെ അവിഹിത ബന്ധം..അച്ഛനോട് പറയുമെന്ന് പറഞ്ഞ ആറുവയസുകാരിയെ…

പതിനേഴുകാരനുമായി 30 കാരിയെ അരുതാത്ത സാഹചര്യത്തിൽ കണ്ട ആറുവയസുകാരിയെ കൊലപ്പെടുത്തി കാമുകനും കാമുകിയും. ഉത്തർ പ്രദേശിലെ ഹത്രാസിലാണ് സംഭവം. സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബുധനാഴ്ച മുതലാണ് ആറ് വയസ് പ്രായമുള്ള ഉർവ് എന്ന പെൺകുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് ഉർവിയെ കാണാതായത്. വീട്ടിൽ ആഘോഷ പരിപാടിക്കിടെ കുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിൽ 1.30ഓടെയാണ് കുട്ടിയുടെ മൃതദേഹം കിണറിൽ നിന്ന് കണ്ടെത്തിയത്. വായിൽ തുണി തിരുകി വച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. പോസ്റ്റ് മോ‍ർട്ടത്തിലാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് 30കാരി കുറ്റ സമ്മതം നടത്തിയത്.

കഴിഞ്ഞ മൂന്ന് മാസമായി 17കാരനുമായി അവിഹിത ബന്ധത്തിൽ ആയിരുന്ന 30 കാരി ആഘോഷ പരിപാടികൾക്ക് കൗമാരക്കാരനേയും ക്ഷണിച്ചിരുന്നു. വീട്ടിലെത്തിയ 17കാരനുമായി 30കാരിയെ ആറ് വയസുകാരി അരുതാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു.പെൺകുട്ടി കണ്ടകാര്യം അച്ഛനോടും മുത്തശ്ശിയോടും പറയുമെന്ന് പറഞ്ഞതോടെ ഭയന്നുപോയതിന് പിന്നാലെയാണ് കൊലപാതകം നടത്തിയതെന്നാണ് 30 കാരി കുറ്റസമ്മതം നടത്തിയത്. കൗമാരക്കാരനൊപ്പം ചേ‍ർന്ന് ഉ‍ർവിയെ കൊന്ന ശേഷം മൃതദേഹം ചാക്കിലാക്കി കിണറിലേക്ക് തള്ളിയിടുകയായിരുന്നു.

ഇതിന് ശേഷം ചാക്ക് രണ്ട് പേരും ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആറ് വയസുകാരി 30കാരിയുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിൽ കയ്യിലെ മുറിവിനേക്കുറിച്ചുണ്ടായ ചോദ്യമാണ് യുവതിയെ കുടുക്കിയത്. 30കാരിയെ അറസ്റ്റ് ചെയ്ത പൊലീസ് 17കാരനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. സംഭവത്തിൽ മറ്റ് പ്രതികളില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

Related Articles

Back to top button