അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം.. ചികിത്സയിലായിരുന്ന യുവാവ് മരിച്ചു..
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്.
അതേസമയം പതിനൊന്ന് പേര്‍ കൂടി അസുഖബാധിതരായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ കാസര്‍കോട് സ്വദേശിയായ യുവാവിന്റെ അവസ്ഥയും ഗുരുതരമായി തുടരുകയാണ്. ഇടവിട്ട് തുടര്‍ച്ചയായി അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് പുറമേ ഇതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യമാണ്. ഇതേ തുടര്‍ന്ന് ആശങ്ക ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാണെങ്കിലും മരണ സംഖ്യകള്‍ വര്‍ധിക്കുകയാണ്. മുന്നറിയിപ്പുകളും ജാഗ്രതാനിര്‍ദേശങ്ങളെല്ലാം തുടരുന്നതിനിടയിലാണ് അടുത്ത മരണം സ്ഥിരീകരിച്ചിരിക്കുന്നത്.