കുടുംബ വഴക്കിനെ തുടർന്ന് കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി..
പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.