മാവേലിക്കരയിൽ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിര്യാതരായി
മാവേലിക്കര- സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ നിര്യാതരായി. തഴക്കര പോത്തന്നൂർ വീട്ടിൽ ബി.മോഹൻ കുമാർ (75), വി. പത്മകുമാർ (72) എന്നിവരാണ് മൂന്ന് മണിക്കൂറിന്റെ വ്യത്യാസത്തിൽ നിര്യാതരായത്. മോഹൻ കുമാർ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് നിര്യാതനായത്. രാത്രി 12 മണിയോടെയാണ് പത്മകുമാർ വിടവാങ്ങിയത്.
മോഹൻ കുമാർ തഴക്കര 71 നമ്പർ എൻ.എസ്എസ് കരയോഗം ട്രഷറാറാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് സെക്രട്ടറി, തഴക്കര ശ്രീസുബ്രഹ്മണ്യ ഹൈന്ദവ സേവാ സമിതി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ കുന്നം സർവ്വീസ് സഹാകരണ ബാങ്ക് ഭരണസമിതി അംഗം,,ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: ശോഭ കുമാരി. മക്കൾ: എം.ശ്രീകാന്ത്, എസ്.രശ്മി. മരുമകൻ- അഭിലാഷ്. സംസ്കാരം നടത്തി. സഞ്ചയനം 3ന് രാവിലെ 8ന്.
പത്മകുമാർ സഹകരണ വകുപ്പ് റിട്ട.അസി.രജിസ്ട്രാർ ആയിരുന്നു. ഭാര്യ: ശ്രീകുമാരി. മക്കൾ: പരേതനായ വിഷ്ണു, വൃന്ദ (സെക്രട്ടറി, മാവേലിക്കര ബ്ലോക്ക് വനിതാ സഹകരണ ബാങ്ക്). മരുമകൻ: അഭിലാഷ്. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ.