ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് ചോദിച്ചു.. പ്രകോപിതനായ ഡെലിവറി ബോയ് യുവതിയെ കുത്തി വീഴ്ത്തി
ഓഡർ ചെയ്ത ഭക്ഷണം വൈകിയെത്തിയതിനെക്കുറിച്ച് ചോദിച്ചതിന്റെ പ്രകോപനത്തിൽ യുവതിയെ ഡെലിവറി ഏജന്റ് ആക്രമിച്ചു. ഒഡീഷയിലെ ഭുവനേശ്വറിൽ ആയിരുന്നു സംഭവം. ഡെലിവറി ഏജന്റായ തപൻ ദാസ് എന്ന മിട്ടു ആണ് ഭക്ഷണം ഓഡർ ചെയ്ത ബിനോദിനി രഥ് എന്ന യുവതി ആക്രമിച്ചത്. വാക്കുതർക്കത്തെ തുടർന്ന് കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാൾ യുവതിയെ കുത്തി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിൽ തുടരുകയാണ്.




