വീടിനടുത്ത് പച്ചക്കറി കച്ചവടം.. വിവാഹാഭ്യർത്ഥന നിരസിച്ചു.. വീടിന് തീയിട്ട് യുവാവ്.. യുവതിയുടെ നില ഗുരുതരം..

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്. പഞ്ചാബ് ജലന്ധറിലാണ് സംഭവം. യുവതിയുടെ വീടിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വീടിന് തീയിട്ടത്. സുഖ്‌വീന്ദർ കൗർ എന്ന യുവതിക്കും വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും തീപിടുത്തത്തിൽ ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്. മൂന്ന് പേർക്കും പൊള്ളലേറ്റതിനെ തുടർന്ന് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

വാടകവീട്ടിലാണ് സുഖ്‌വീന്ദർ കൗറും മക്കളും താമസിച്ചിരുന്നത്. ഇയാൾ പതിവായി വീട്ടിലേക്ക് പച്ചക്കറികൾ എത്തിക്കുകയും യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നതായി സുഖ്‌വീന്ദർ കൗറിന്റെ കുടുംബം പറഞ്ഞു. നിരന്തരമായി ഇയാൾ മകളെ ശല്യം ചെയ്തിരുന്നു. ഒരു ദിവസം ഇരുവരും തമ്മിൽ ഉണ്ടായ തർക്കത്തിനിടെ യുവതി അയാളെ അടിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് പിന്നീട് ഒരു പെട്രോൾ കുപ്പിയുമായി തിരിച്ചെത്തി, അതിർത്തി മതിൽ കയറി വീടിന് തീയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Back to top button