പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാൻ നീക്കവുമായി കോണ്‍ഗ്രസ്.. ദൗർഭാഗ്യകരമെന്ന് യൂത്ത് കോൺഗ്രസ്…

സിപിഐഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം തുടര്‍ന്ന് കോണ്‍ഗ്രസ്. പി കെ ശശിയെ പാര്‍ട്ടിയിലെത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടേക്കും. എന്നാല്‍ പി കെ ശശിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്.

സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിത്താവളമല്ല കോൺഗ്രസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ പറഞ്ഞു . പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെങ്കിൽ അത് ദൗർഭാഗ്യകരമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു. പി.കെ ശശിയെ പോലെ സ്ത്രീ പീഡന ആരോപണം നേരിടുന്ന ആൾക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് തയ്യാറാകരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് അംഗീകരിക്കാൻ കഴിയില്ലെന്ന് വി.പി ദുൽഖിഫിൽ പറയുന്നു. പി കെ ശശി യുഡിഎഫിലേക്ക് എന്ന തരത്തിൽവരുന്ന വാർത്ത യുഡിഎഫിനെ ദുർബലപ്പെടുത്താൻ ഉള്ളതാണ് എന്നതിൽ സംശയമില്ലെന്ന് ദുൽഖിഫിലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പി കെ ശശിയടക്കം നിരവധി നേതാക്കൾക്ക് സിപിഐഎമ്മിൽ അതൃപ്തിയുണ്ടെന്നും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ ഇത്തരക്കാർക്ക് യാതൊരു വിലക്കുമില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Related Articles

Back to top button