വാടക വീട്ടിൽ വയോധികൻ മരിച്ച നിലയിൽ..മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

തൃശൂർ വടക്കാഞ്ചേരിയിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി ഓട്ടുപാറ ഉദയ നഗർ സെക്കൻഡ് സ്ട്രീറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന 61 വയസുള്ള ശശീന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button