വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാൻ പറമ്പിലേക്ക് ഇറങ്ങി.. കണ്ടത് നിലത്ത് വീണുകിടക്കുന്ന നിലയിൽ..
വീടിന് സമീപം നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പുലാക്കോട് വടക്കേക്കര ഏഴരയിൽ വീട്ടിൽ വിജയന്റെ (പൊന്നൻ) ഭാര്യ ശാന്ത (59)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വീട്ടിലേക്ക് മുരിങ്ങയില ശേഖരിക്കാൻ പറമ്പിലേക്ക് ഇറങ്ങിയതായിരുന്നു. പിന്നീട് അയൽവാസിയാണ് വീടിനു സമീപം ശാന്ത നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ വീട്ടുകാർ ചേർന്ന് ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ചേലക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മൃതശരീരം അത്താണി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. മക്കൾ: ധനേഷ്, ധന്യ. മരുമകൻ: സുനിൽ