മരിച്ചെന്ന് കരുതി..ഇൻക്വസ്റ്റിനെത്തി പൊലീസ്.. പ്രാഥമിക പരിശോധനയിൽ 75 കാരിക്ക് പുതുജീവൻ..
മരിച്ചെന്ന് കരുതിയ വൃദ്ധയ്ക്ക് പുതുജീവൻ. ഇൻക്വസ്റ്റ് നടത്താൻ എത്തിയ പൊലീസുകാരാണ് വൃദ്ധയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. നെയ്യാറ്റിൻകര പൊഴിയൂരിൽ വീടിനുള്ളിൽ നിന്നാണ് 75 കാരിയായ ലില്ലി പുഷ്പത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ ലില്ലിയ്ക്ക് ഹൃദയമിടിപ്പും ശ്വാസവും ഉള്ളതായി കണ്ടെത്തി. വൃദ്ധയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാട്ടുകാരാണ് ലില്ലി പുഷ്പം മരിച്ചുവെന്ന് പൊലീസിനെ അറിയിച്ചത്.