നായയുടെ കടിയേറ്റപ്പോൾ വാക്സീൻ എടുത്തു…കടിയേറ്റത് മുഖത്ത്..ചികിത്സയിലായിരുന്ന കുട്ടി മരിച്ചു…

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരൻ ഹരിത്താണ് മരിച്ചത്. നായയുടെ കടിയേറ്റപ്പോൾ വാക്സീൻ എടുത്തിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്സീൻ നൽകിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button