ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ…ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു…

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആഷിർനന്ദയുടെ ആത്മഹത്യയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസ്, ജില്ലാ ശിശു സംരംക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്ക് കോൺവെൻ്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആഷിർനന്ദ. തച്ചനാട്ടുകരയിലെ കുട്ടിയുടെ വീടും, ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോൺവെൻ്റ് സ്‌കൂളും കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാറും കമ്മീഷന്‍ അംഗം കെ കെ ഷാജുവും സന്ദർശിച്ചു.

കുട്ടിയുടെ സ്‌കൂള്‍ ബസില്‍ ഒപ്പമുണ്ടാകാറുള്ള കുട്ടികള്‍ക്കും,സഹപാഠികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് സന്തോഷം നല്‍കുന്ന രീതിയില്‍ അവരുടെ അവകാശങ്ങള്‍ നിലനിര്‍ത്തുന്ന അന്തരീക്ഷം സ്‌കൂള്‍ മാനേജ്മെന്റ് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതി ബാലാവകാശ കമ്മീഷൻ സ്വീകരിച്ചു.

Related Articles

Back to top button