മദ്യലഹരിയില്‍ ചക്കയിടാൻ പ്ലാവിൽ കയറി.. പിന്നീട് നടന്നത് സാഹസികത..
മദ്യലഹരിയില്‍ ചക്ക പറിക്കാന്‍ പ്ലാവില്‍ കയറിയയാള്‍ 50 അടി ഉയരത്തില്‍ നിന്ന് വീണു. ബെംഗളൂരിലെ അലി അസ്കർ റോഡിലെ പൊലീസ് കമ്മീഷണര്‍ ഒഫീസിന് സമീപത്താണ് സംഭവം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് ഇയാള്‍ പ്ലാവിലേക്ക് വലിഞ്ഞ് കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇയാള്‍ മരക്കൊമ്പില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പൊലീസിനെ വിവരമറിയിച്ചു. ഉടൻ തന്നെ പൊലീസെത്തി. തുണി ഉപയോഗിച്ച് വീഴ്ച ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലത്ത് വീണതിനെ തുടര്‍ന്ന് മരത്തില്‍ കയറിയ ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്