സഹോദരന്‍റെ ഭാര്യയെ വീട്ടിലാക്കാൻ പോകുന്നതിനിടെ അപകടം..ചികിത്സയിലായിരുന്ന യുവാവ്..

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തിരൂർ തലക്കടത്തൂർ പരന്നേക്കാട് നഗറിലെ കൊത്തുള്ളികാവ് ബാബുവിന്‍റെയും അമ്മിണിയുടെയും മകൻ അനീഷ് ബാബു (32 വയസ്സ്) വാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 7.30 ന് തൃശ്ശൂർ നെല്ലിക്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്. വിദേശത്തേക്ക് പോകുന്ന സഹോദരനെ കോഴിക്കോട് എയർപോർട്ടിൽ ഇറക്കിയതിന് ശേഷം സഹോദരന്‍റെ ഭാര്യയെ അവരുടെ തൃശൂരുള്ള വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുപോവുമ്പോൾ എതിർ വശത്ത് നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു

ഉടൻ തന്നെ നാട്ടുകാർ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സഹോദര ഭാര്യ രഹന ഓട്ടോറിക്ഷയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു. നിസാര പരിക്കേറ്റ രഹന രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരന്‍റെ മകനായ പ്രവീണിന്‍റെ കാലിനും മുഖത്തിനും മാരകമായ പരിക്കേറ്റു. പ്രവീൺ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച അനീഷ് ബാബു ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോട് കൂടിയാണ് മരണപ്പെട്ടത്അനീഷ് ബാബു പെയിന്റിങ് തൊഴിലാളിയായിരുന്നു

Related Articles

Back to top button