അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെ മാവോയിസ്റ്റ് ആക്രമണം..2 ഗ്രാമീണരെ കൊലപ്പെടുത്തി…
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ രണ്ട് ഗ്രാമീണരെ വധിച്ചു. ബീജാപൂർ ജില്ലയിലെ സെന്ദ്രാംപൂർ, ആയെംപൂർ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്. ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരത്തോടുകൂടെയാണ് അമിത് ഷാ ഛത്തീസ്ഗഡിലെത്തുക.
ജൂൺ 17 ന്, ബിജാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ 13 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ മൂന്ന് ഗ്രാമീണരെ മാവോയിസ്റ്റുകൾ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. മരിച്ച മൂന്ന് പേരിൽ രണ്ടുപേർ ഈ വർഷം മാർച്ചിൽ പൊലീസിന് മുന്നിൽ കീഴടങ്ങിയ മുതിർന്ന മാവോയിസ്റ്റ് കേഡർ ദിനേശ് മോഡിയത്തിന്‍റെ ബന്ധുക്കളാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്