കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പിന്റെ കടിയേറ്റു.. പിന്നാലെ ഡ്രൈവർ..
കാറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന് പാമ്പിന്റെ കടിയേറ്റു. നിരവിൽപ്പുഴ സ്വദേശിയായ രാജീവന് (30) ആണ് പാമ്പിന്റെ കടിയേറ്റത്. ചുരുട്ട വർഗ്ഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. വടകരയിൽ പോയി തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ കുറ്റ്യാടി ചുരത്തിൽ വെച്ചായിരുന്നു സംഭവം. രാജീവനെ കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ സുരജ് ധൈര്യസമേതം കാർ മൂന്നാംകൈയിലെ വർക്ക്ഷോപ്പിൽ എത്തിക്കുകയും പാമ്പ് പിടുത്തത്തിൽ വിദഗ്ദനായ സുരേന്ദ്രൻ കരിങ്ങാട് കാറിൻ്റെ ബീഡിംഗ് അഴിച്ച് അനയാസം പാമ്പിനെ പിടികുടുകയും ചെയ്തു. മഴക്കാലമായതിനാൽ പാമ്പുകൾ വണ്ടിക്കകത്തും മറ്റും കയറിയിരിക്കാൻ സാധ്യത കൂടുതലാണ്.