നവജാതശിശുവിന്റെ മരണം.. പ്രസവിച്ചത് പുലർച്ചെ.. കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപിടിച്ച്.. ഗർഭിണിയായത്….

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ.കാമുകനിൽ നിന്നാണ് ​ഗർഭിണിയായതെന്നും ഇക്കാര്യം കുടുംബാം​ഗങ്ങളോട് മറച്ചുവെച്ചതായും യുവതി വെളിപ്പെടുത്തി.കരഞ്ഞ കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. പൊക്കിൾകൊടി യുവതി തന്നെ മുറിച്ച് നീക്കിയതിന് ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വെച്ചു.

കുഞ്ഞിന്റെ മൃതശരീരം ചേമ്പിലയിൽ പൊതിഞ്ഞ് അയൽ വീടിന്റെ പരിസരത്ത് വെച്ചത് താൻ തന്നെയാണെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. അവിവാഹിതയായ 21 കാരി പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പ്രസവിച്ച വിവരം പുറത്തുവന്നതും പൊലീസ് മൃതദേഹം കണ്ടെത്തിയതും.

രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ അവിവാഹിതയായ 21 കാരി രാവിലെ ചികിത്സയ്ക്കെത്തി. പരിശോധനയിൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.

Related Articles

Back to top button