ആറുവർഷത്തെ പ്രണയം, വീട്ടുകാരെതിർത്തിട്ടും പിന്മാറിയില്ല; യുവതിയുടെ തിരോധാനത്തിൽ ആറുമാസത്തിന് ശേഷം വഴിത്തിരിവ്..

കാമുകിയെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച 28 കാരന്‍ പൊലീസിന്‍റെ പിടിയിലായി. കര്‍ണാടകയില്‍ ആറുമാസം പുന്‍പ് നടന്ന കൊലപാതകത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. 26 വയസുകാരിയിയ മധുശ്രീ എന്ന യുവതിയെയാണ് കാമുകനായ സതീഷ് കൊലപ്പെടുത്തിയത്. വിവാഹം പെട്ടന്ന് നടത്തണം എന്ന് മധുശ്രീ നിര്‍ബന്ധിച്ചിരുന്നതായും തുടര്‍ന്ന് സതീഷ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു

ആറു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരു ഗ്രാമത്തിലായിരുന്നു രണ്ടുപേരും താമസിച്ചിരുന്നത്. എന്നാല്‍ മധുശ്രീയുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് എതിരായിരുന്നു. മധുശ്രീയെ മാതാപിതാക്കള്‍ അവരുടെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധുശ്രീയെ ബന്ധുവീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറുമാസത്തിന് ശേഷം വഴിത്തിരിവുണ്ടായത്.

കാണാതായ ദിവസം മധുശ്രീയെ നാരായണപുരയിലുള്ള ഒരു ഫാംഹൗസിലേക്ക് സതീഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവിടെ വെച്ചാണ് കൊലപാതകം നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മധുശ്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതശരീരം കുഴിച്ചിടുകയായിരുന്നു. പിന്നീട് സംശയം തോന്നിയ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതക വിവരം സമ്മതിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു

Related Articles

Back to top button