48കാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്..യുവാവിന്‍റെ മൊഴി പുറത്ത്..

തിരുവനന്തപുരത്ത് യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ അയൽവാസിയെ ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ് കഴിഞ്ഞ 12 മുതൽ കാണാതായത്. പ്രിയംവദയെ സമീപത്തെ വീട്ടിൽ കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വീടിന് സമീപമുള്ള രണ്ടുപേരെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാവുവിളയിൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദ താമസിച്ചിരുന്നത്.

മരിച്ച പ്രിയംവദയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്. പ്രിയംവദയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മക്കൾ വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം പ്രിയംവദയ്ക്ക് വീടിന് സമീപത്തെ മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നുവെന്നും ഇയാൾ ഇപ്പോൾ ഒളിവിലാണെന്നുമാണ് പോലീസിന് ലഭിച്ച സൂചന. പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഈ മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കിടക്കുന്ന വിവരം തൊട്ടടുത്ത് താമസിക്കുന്ന വയോധികയോട് കുട്ടികൾ അറിയിക്കുകയായിരുന്നു.

തുടർന്ന് കുട്ടികൾ പറഞ്ഞത് പ്രകാരം വയോധിക വീട് പരിശോധിച്ചപ്പോൾ മൃതദേഹം അവിടെ കണ്ടിരുന്നില്ല. സംഭവത്തിൽ സംശയം തോന്നിയ വയോധിക ഈ വിവരം സ്ഥലത്തെ വൈദികനെ വിവരം അറിയിക്കുകയും, തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയുമായിരുന്നു. വീടിന് സമീപമുള്ള സന്തോഷ്, വിനോദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Related Articles

Back to top button