വിമാനാപകടത്തിൽ നഷ്ടപരിഹാരം എത്ര? ഒരു യാത്രക്കാരന്… ഇൻഷുറൻസ് ലഭിക്കുമോ…

ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവിണ വാർത്ത ദുംഖത്തോടെയാണ് രാജ്യം അറിഞ്ഞത്. അന്വേഷണങ്ങൾ തുടരുകയും അധികാരികൾ ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ വിമാനക്കമ്പനിയിൽ നിന്നും വ്യക്തിഗത യാത്രാ ഇൻഷുറൻസ് വഴിയുമുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. അപകടമുണ്ടാകുമ്പോൾ വിമാനക്കമ്പനികളുടെ ബാധ്യതകൾ മുതൽ യാത്രാ ഇൻഷുറൻസ് വരെയുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്നുള്ളത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക സുരക്ഷയെക്കുറിച്ച് അറിയാം..

എയർലൈനി​ന്റെ ബാധ്യതകൾ:

ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപപകടമുണ്ടായാൽ, മരണമോ പരിക്കോ ഉണ്ടായാൽ, എയർലൈൻ ബാധ്യതകൾ നിയന്ത്രിക്കുന്നത് ഇന്ത്യ ഒപ്പുവച്ചിട്ടുള്ള 1999 ലെ മോൺട്രിയൽ കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര കൺവെൻഷനുകളാണ്. ഈ കൺവെൻഷൻ പ്രകാരം, നഷ്ടപരിഹാരത്തിൽ ഉൾപ്പെടുന്നവ ഇവയാണ്, മരണമോ ശാരീരിക പരിക്കോ സംഭവിച്ചാൽ, പിഴവ് പരിഗണിക്കാതെ, ഒരു യാത്രക്കാരന് ഏകദേശം 1.4 കോടി രൂപ. വിമാനക്കമ്പനിയുടെ അശ്രദ്ധ തെളിഞ്ഞാൽ ആ പരിധിക്കപ്പുറം നഷ്ടപരിഹാരം നൽകാനും സാധ്യതയുണ്ട്. ഈ നിയമം അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ബാധകമാണെങ്കിലും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇന്ത്യൻ വിമാനക്കമ്പനികൾ പലപ്പോഴും ആഭ്യന്തര റൂട്ടുകൾക്കും സമാനമായ കവറേജ് നൽകാറുണ്ട്.

ട്രാവൽ ഇൻഷുറൻസ് ‌‌‌

ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ട്രാവൽ ഇൻഷുറൻസ് എങ്ങനെ ഉപയോ​ഗിക്കാം? സാധാരണയായി ബാഗേജ് നഷ്ടംവരുമ്പോൾ അല്ലെങ്കിൽ യാത്ര റദ്ദാക്കുമ്പോഴൊക്കെയാണ് ട്രാവൽ ഇൻഷുറൻസ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ വിമാന അപകടങ്ങൾ പോലുള്ള അപൂർവവും ദുരന്തപൂർണവുമായ സംഭവങ്ങളിൽ യാത്രാ ഇൻഷുറൻസിന്റെ പ്രാധാന്യം വലുതാണ്.

  • അപകട മരണ പരിരക്ഷയിൽ 25 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ ലഭിക്കാം
  • അപകടം കാരണം സ്ഥിരമായ അംഗവൈകല്യം ഉണ്ടായാൽ 5 മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കാം
  • ആശുപത്രി ചെലവുകൾ, യാത്രാ അസൗകര്യത്തിനോ ഉള്ള ചെലവുകൾ വഹിച്ചേക്കാം

അതേസമയം, , യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രാ ഇൻഷുറൻസ് പ്ലാൻ വാങ്ങുന്ന പോളിസി ഉടമകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പല ഇന്ത്യൻ യാത്രക്കാരും പലപ്പോഴും ഈ ഓപ്ഷൻ അവഗണിക്കുകയാണ് പതിവ്, പ്രത്യേകിച്ച് ആഭ്യന്തര വിമാന സർവീസുകൾക്ക്. യാത്രാ ഇൻഷുറൻസ് ഇല്ലെങ്കിൽ എന്തുചെയ്യും? യാത്രാ ഇൻഷുറൻസ് വാങ്ങിയിട്ടില്ലെങ്കിൽ ലഭിക്കാവുന്ന നഷ്ടപരിഹാരങ്ങൾ

Related Articles

Back to top button