ത്രികോണ പ്രണയം അവസാനിച്ചത് കൊലപാതകത്തിൽ.. യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിച്ചത് ഡോക്ടർ…

യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവിന്റെ പെൺസുഹൃത്തിന്റെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ത്രിപുരയിലാണ് സംഭവം. അഗർത്തല സ്വദേശിയായ ഷരിഫുൾ ഇസ്ലാം (27) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.

യുവാവിന്റെ മരണത്തിൽ പെൺസുഹൃത്തിന്റെ ബന്ധുക്കളായ ഡോ. ദിബാകർ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക സാഹ (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗർത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയതു.

ധലായി ജില്ലയിലാണ് സംഭവം. ഷെരീഫുളും ചന്ദ്രപുർ സ്വദേശിനിയായ 20 കാരിയായ യുവതിയും പ്രണയത്തിലായിരുന്നു. ഡാ. ദിബാകർ സാഹയ്ക്ക് അതേ പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. അടുത്തിടെ പെൺകുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകർ, പെൺകുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു. എന്നാൽ‍ പെൺകുട്ടി അതിനെ എതിർത്തു. ഷെരീഫുളിനോടുള്ള ഇഷ്ടം കാരണമാണ് തന്റെ പ്രണയാഭ്യർഥന സ്വീകരിക്കാത്തതെന്ന് ഇയാൾ വിശ്വസിച്ചു. ഷരീഫുൾ ജീവിച്ചിരിക്കുന്നേടത്തോളം കാലം തന്റെ ആ​ഗ്രഹം നടക്കില്ലെന്ന് മനസ്സിലായപ്പോഴാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. ‌‌

ജൂൺ എട്ടിന് രാത്രി, ഒരു സമ്മാനം നൽകാനുണ്ടെന്ന് പറഞ്ഞാണ് ഷരിഫുളിനെ ദിബാകർ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇതിനുശേഷം സുഹൃത്തുക്കളുടെ സഹായത്തോടെകഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ഒരു ട്രോളി ബാഗിലാക്കി സൂക്ഷിച്ച വയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഗണ്ഡചേരയിൽ താമസിക്കുന്ന മാതാപിതാക്കളെ ദിബാകർ അഗർത്തലയിലേക്ക് വിളിച്ചുവരുത്തി. കാറുമായി അഗർത്തലയിലെത്തിയ മാതാപിതാക്കൾ ഗണ്ഡചേരയിലേക്ക് മൃതദേഹം കൊണ്ടുപോയി. തുടർന്ന് മൃതദേഹം അവരുടെ കടയിലെ ഐസ്‌ക്രീം ഫ്രീസറിൽ ഒളിപ്പിക്കുകയായിരുന്നു.

ഷരിഫുളിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടത്തിൽപോലീസ് കേസെടുത്തു. ഫോണ്ഡ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിബാകറിലേക്കെത്തുന്നത്. ദിബാകറിനെ പൊലീസ് അറസ്റ്റ് ചെയ്തുത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം അറിയുന്നത്. ദിബാകറിന്റെ മാതാപിതാക്കളുടെ വസതിയിൽ പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button